Health
ബിപി കൂടിയാലുള്ള പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്.
മദ്യപാനം, മാനസിക സമ്മർദ്ദം, ഉപ്പിന്‍റെ അമിത ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദത്തെ വര്‍ധിപ്പിക്കാന്‍ കാരണമാകും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്
നിർജ്ജലീകരണമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ശരീരം നിർജ്ജലീകരണം സംഭവിക്കുമ്പോൾ അത് വാസോപ്രെസിൻ പോലുള്ള ഹോർമോണുകൾ പുറത്തുവിടുക ചെയ്യുന്നു.
സോഡിയം അളവിലെ മാറ്റങ്ങൾ ബിപി കൂടുന്നതിന് ഇടയാക്കും. അതിനാൽ ഉപ്പിന്റെ അളവ് കുറയ്ക്കുക.
ബിപി കൂടിയാലുള്ള മറ്റൊരു ലക്ഷണമാണ് അമിത ക്ഷീണം.
രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെടുകയാണെങ്കിൽ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. തലക്കറക്കം അനുഭവപ്പെട്ടാൽ ബിപി നിർബന്ധമായും പരിശോധിക്കണം.
രാവിലെ ഉറക്കമുണർന്ന് ഉടൻ തന്നെ കാഴ്ച മങ്ങൽ ഉണ്ടാകുന്നുവെങ്കിൽ സൂക്ഷിക്കുക. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം.