Health
ഗ്രാമ്പു ചായയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
ഗ്രാമ്പുവിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഗ്രാമ്പു നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
ഗ്രാമ്പുവിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരകോശങ്ങളെ സംരക്ഷിക്കുക ചെയ്യുന്നു.
ഗ്രാമ്പുവിന് സ്വാഭാവിക ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. അതായത്, ജലദോഷം, പനി, മറ്റ് അണുബാധകൾ എന്നിവയെ ചെറുക്കാൻ ഗ്രാമ്പൂ ചായ സഹായിക്കും.
ഗ്രാമ്പു ചായ പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തമായി നിലനിർത്തും.
ഗ്രാമ്പു ചായ ശ്വാസനാളങ്ങൾ വൃത്തിയാക്കാൻ സഹായിക്കും. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടവേദന ലഘൂകരിക്കാനും കഫം അയയാനും സഹായിക്കുന്നു.
വായ്‌നാറ്റം, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ ഗ്രാമ്പുവിന് കഴിവുണ്ട്. ഇതിൽ ആന്റി-മൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് ഗ്രാമ്പു ചായ സഹായകരമാകും.
ഗ്രാമ്പുവിലെ പ്രധാന ബയോആക്ടീവ് ഘടകമായ യൂജെനോൾ കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുമെന്നും വിഷവസ്തുക്കൾ മൂലമുണ്ടാകുന്ന കരൾ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും ഗ്രാമ്പു ചായ മികച്ചതാണ്.
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കും.