Health

വണ്ണം കുറയ്ക്കും

ഇക്കാര്യങ്ങൾ ചെയ്തോളൂ, വണ്ണം എളുപ്പം കുറയ്ക്കാൻ സഹായിക്കും 

Image credits: Getty

നന്നായി ഉറങ്ങുക

ആരോ​ഗ്യത്തിന് ക്യത്യമായ ഉറക്കം പ്രധാനമാണ്. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 
 

Image credits: Pixels

ഉറക്കക്കുറവ്

ഉറക്കക്കുറവ് വിശപ്പ് വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാവുകയും ചെയ്യും. ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
 

Image credits: Getty

ക്യത്യ സമയത്ത് തന്നെ ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക

എല്ലാ ​ദിവസവും ക്യത്യ സമയത്ത് തന്നെ ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക. ഇത് മെറ്റബോളിസത്തെയും ഊർജ്ജ നിലയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.
 

Image credits: Getty

രാവിലെ വെള്ളം കുടിക്കുക

എഴുന്നേൽക്കുമ്പോൾ തന്നെ രാവിലെ വെള്ളം കുടിക്കുക. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

ദഹനത്തെ സഹായിക്കുന്നു

ഉണർന്നതിന് 30 മിനിറ്റിനുള്ളിൽ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു. 
 

Image credits: Getty

അമിത വിശപ്പ് തടയുന്നു

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു.

Image credits: pexels

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുക:

പ്രഭാതഭക്ഷണം ഒഴിവാക്കുകയോ കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകും.
 

Image credits: Getty

അമിത വിശപ്പ് കുറയ്ക്കും

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. മുട്ട, നട്സ്, പയർവർഗ്ഗങ്ങൾ, അല്ലെങ്കിൽ പ്രോട്ടീൻ സ്മൂത്തികൾ എന്നിവ പ്രാതലിൽ ഉൾപ്പെടുത്തുക. 
 

Image credits: Getty

നടത്തം, യോഗ ശീലമാക്കുക

രാവിലെ അൽപം നേരം നടത്തം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക. രാവിലെ വ്യായാമം ചെയ്യുന്ന ആളുകൾ ദിവസം മുഴുവൻ ഊർജത്തോടെയിരിക്കുന്നു.
 

Image credits: Getty

ഈ എട്ട് പഴങ്ങൾ ശീലമാക്കൂ, ഫാറ്റി ലിവറിനെ തടയും

തണ്ണിമത്തൻ വിത്തിന്റെ അതിശയിപ്പിക്കുന്ന ഏഴ് ​ഗുണങ്ങൾ

തലച്ചോറിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്ന എട്ട് ഭക്ഷണങ്ങൾ

പതിവായി ചിയ സീഡ് കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അറിഞ്ഞിരിക്കൂ