മുടി കരുത്തോടെ വളരാൻ ചിയ സീഡ് ; ഉപയോഗിക്കേണ്ട വിധം.
Image credits: Getty
ചിയ സീഡ്
മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് ചിയ സീഡ്. കാരണം ചിയ സീഡിലെ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, പ്രോട്ടീൻ എന്നിവ മുടി വളർച്ച വേഗത്തിലാക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
ചിയ സീഡ്
രണ്ട് സ്പൂൺ ചിയ സീഡ് ഒരു കപ്പ് വെള്ളത്തിൽ 30 മിനുട്ട് നേരം കുതിരാനായി വയ്ക്കുക. ശേഷം ഇത് ജെൽ പരുവത്തിലാകുമ്പോൾ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. മജാസ് ചെയ്ത ശേഷം കഴുകി കളയുക.
Image credits: Getty
ചിയ സീഡ് കുപ്പിയിലാക്കി സ്പ്രേ ചെയ്യുക
അൽപം ചിയ സീഡ് കുപ്പിയിലാക്കിയ ശേഷം മുടിയിൽ സ്പ്രെ ചെയ്യുക. ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.
Image credits: Getty
ചിയ സീഡും കറ്റാർവാഴ ജെല്ലും
രണ്ട് സ്പൂൺ ചിയ സീഡ് അൽപം കറ്റാർവാഴ ജെൽ ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.
Image credits: Getty
ചിയ സീഡും വെളിച്ചെണ്ണയും
രണ്ട് സ്പൂൺ കുതിർത്ത ചിയ സീഡ് വെളിച്ചെണ്ണയിൽ യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
Image credits: Freepik
ചിയ സീഡ് ഓയിൽ
ചിയ സീഡ് എണ്ണ കൊണ്ട് തല നന്നായി മസാജ് ചെയ്യുക. ഇത് മുടിയെ കരുത്തുള്ളതാക്കും.