Health
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ
ഭക്ഷണം കഴിച്ചതിനുശേഷം 15 മിനുട്ട് നേരം നടക്കുന്നത് ശീലമാക്കുക. ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ഡി, കെ 2, മഗ്നീഷ്യം എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും.
ഗുണനിലവാരമുള്ള ഉറക്കം ഹോർമോണുകളെ നിയന്ത്രിക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും മാനസികരോഗ്യത്തിനും സഹായിക്കുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.
പഴങ്ങൾ ജ്യൂസായി കഴിക്കരുത്. പകരം അതോടെ കഴിക്കുക. ജ്യൂസായി കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കൂട്ടാൻ ഇടയാക്കും.
പ്രമേഹരോഗികൾക്കുള്ള പോഷകസമൃദ്ധമായ ഭക്ഷണത്തിൽ പച്ചക്കറികളുടെ ഒരു പ്രധാന ഭാഗം ഉൾപ്പെടുന്നു. ഭക്ഷണത്തിൻ്റെ 50 ശതമാനത്തിലധികം വേവിച്ചതോ അസംസ്കൃതമോ പച്ചക്കറികൾ ഉളപ്പെടുത്തുക.