Health
മുരിങ്ങയില വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇലവർഗമാണ് മുരിങ്ങയില. ദിവസവും ഒരു നേരം മുരിങ്ങയില വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
വിറ്റാമിനുകൾ എ, സി, ഇ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങ വെള്ളം. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും മുരിങ്ങ സഹായിക്കും.
മുരിങ്ങയില വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.
മുരിങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ വിവിധ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ മുരിങ്ങ വെള്ളം സഹായിക്കും.
മുരിങ്ങ വെള്ളത്തിൽ ഐസോത്തിയോസയനേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
പോളിഫെനോൾ, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.