Health
വണ്ണം കുറയ്ക്കുന്നതിന് ഏറ്റവും മികച്ച പഴമാണ് പേരയ്ക്ക. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
കലോറി വളരെ കുറഞ്ഞ പഴമാണ് പേരയ്ക്ക. മറ്റ് ചില ലഘുഭക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവ സ്വാഭാവികവും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതുമാണ്.
ഒരു ചെറിയ പേരയ്ക്കയിൽ 30-60 കിലോ കലോറി മാത്രമേ ഉണ്ടാകൂ. നാരുകളും ധാതുക്കളും വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
പേരയ്ക്ക കഴിക്കുന്നത് ആരോഗ്യകരമായ മലവിസർജ്ജനത്തെ സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യും.
വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ കെ എന്നിവയും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്ത് ദിവസേന പേരയ്ക്ക കഴിച്ചാൽ ആർത്തവ വേദന ഒഴിവാക്കാം.
പേരയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു.
പേരയ്ക്ക സാലഡിൽ ചേർത്തോ സ്മൂത്തിയായോ ജ്യൂസായോ എല്ലാം കഴിക്കാവുന്നതാണ്.
മുടിയെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ
ബിപി നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗ സാധ്യത കൂട്ടുന്നതിന് പിന്നിലെ കാരണങ്ങൾ
കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചോളൂ, മുടിവളർച്ച വേഗത്തിലാക്കും