Health
ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
ചൂടിനെ നേരിടാനും ശരീരം തണുപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പല തരത്തിലുള്ള പാനീയങ്ങളും ഭക്ഷണങ്ങളും സഹായിക്കുന്നു.
ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ചിയ വിത്തുകൾ ചെറുതാണെങ്കിലും പോഷകങ്ങൾ നിറഞ്ഞതാണ്. പാലിലോ വെള്ളത്തിലോ കുതിർത്ത ശേഷം കഴിക്കുന്നത് നല്ലതാണ്.
പുതിന ചേർത്തുള്ള നാരങ്ങ വെള്ളം ക്ഷീണം അകറ്റാൻ നല്ലതാണ്.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. പഴങ്ങളിൽ ചേർത്തോ, സ്മൂത്തികളാക്കിയോ കഴിക്കാം.
വെള്ളരിക്കയിൽ ഉയർന്ന അളവിലുള്ള ജലാംശം അടങ്ങിയിരിക്കുന്നു. വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിന് ജലാംശം നൽകുകയും ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ഇവയിൽ കലോറി കുറവാണ്.