Health
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്.
മദ്യപാനം, മാനസിക സമ്മർദ്ദം, ഉപ്പിന്‍റെ അമിത ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദത്തെ വര്‍ധിപ്പിക്കാന്‍ കാരണമാകും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെമ്പരത്തി ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ബിപി നിയന്ത്രിക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
കറുവപ്പട്ട രക്തയോട്ടെ മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായകമാണ്.
അശ്വഗന്ധ ശരീരത്തിലെ സ്ട്രെസ് ഹോർമോൺ കോർട്ടിസോൾ കുറയ്ക്കും. കൂടാതെ, അശ്വഗന്ധ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും.