Health
ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു.
ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും കൊളസ്‌ട്രോളിൻ്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു.
ഉയർന്ന കൊളസ്ട്രോൾ കൂട്ടുന്നതിൽ ചില ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങളിതാ..
റെഡ് മീറ്റിന് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
മധുരപലഹാരങ്ങൾ, കുക്കികൾ എന്നിവയിൽ പൂരിത കൊഴുപ്പുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്‌ട്രോൾ കൂട്ടുന്നതിന് ഇടയാക്കും.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
ഫാസ്റ്റ് ഫുഡിൽ കൊഴുപ്പ് കൂടുതലാണ്. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
നഖത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
മുടിയെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ
ബിപി നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ