Health
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കൾ നീക്കം ചെയ്യാനും കരൾ പ്രവർത്തിക്കുന്നു.
അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ കരളിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്.
നമ്മളിൽ പലരും അറിയാതെ നമ്മുടെ കരളിനെ അപകടത്തിലാക്കുന്ന ചില ശീലങ്ങളെ പറ്റിയാണ് ഇനി പറയുന്നത്.
മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം. അധിക പഞ്ചസാര കരളിനെ മാത്രമല്ല പല്ലുകൾക്കും ദോഷം ചെയ്യുകയും ഭാരം കൂട്ടുന്നതിനും ഇടയാക്കും.
വേദനസംഹാരികളുടെ അമിത ഉപയോഗം കരളിന്റെ പ്രവർത്തനെ ബാധിക്കാം. പാരസെറ്റമോൾ അമിതമായി ഉപയോഗിക്കുന്നത് കരളിന് വിഷാംശം ഉണ്ടാക്കും. ചെറിയ അളവിൽ പോലും ഗുരുതരമായ കരൾ തകരാറിന് കാരണമാകും.
വെള്ളം വളരെ കുറച്ച് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
കരളിനെ നശിപ്പിക്കുന്ന മറ്റൊരു കാര്യമാണ് മദ്യപാനം . അമിതമായ മദ്യപാനം ഫാറ്റി ലിവർ, വീക്കം, സിറോസിസ് എന്നിവയിലേക്ക് നയിച്ചേക്കാം.
ജങ്ക് ഫുഡ്, വറുത്ത ലഘുഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ ട്രാൻസ് ഫാറ്റുകളും പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരൾ രോഗങ്ങൾക്ക് ഇടയാക്കും.
പ്രാതൽ ഒഴിവാക്കുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം. കാരണം ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യും.
ഉറക്കക്കുറവും വിവിധ കരൾ രോഗങ്ങൾക്ക് ഇടയാക്കും. ഉറക്കക്കുറവ് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും വർദ്ധിപ്പിക്കുന്നു. ഇത് കരൾ രോഗത്തിലേക്ക് നയിച്ചേക്കാം.
വളരെയധികം കഫീൻ അല്ലെങ്കിൽ എനർജി ഡ്രിങ്കുകൾ കുടിക്കുന്നതും കരൾ രോഗങ്ങൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം.
കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് പുകവലി. കാരണം, ഇത് കരൾ ഫൈബ്രോസിസ് വർദ്ധിപ്പിക്കുകയും, സിറോസിസ്, കരൾ അർബുദം എന്നിവയുടെ സാധ്യത കൂട്ടുകയും ചെയ്യുന്നു.
വ്യായാമമില്ലായ്മ ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇവ രണ്ടും ഫാറ്റി ലിവറിന്‍റെ സാധ്യത വർധിപ്പിക്കുന്നവയാണ്.