ബദാമിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അധികം ആളുകളും ബദാം കുതിർത്ത് തൊലി കളഞ്ഞ ശേഷമാണ് കഴിക്കാറുള്ളത്.
ബദാം തൊലിയോട് കൂടി കഴിക്കുക
ബദാം തൊലിയോട് കൂടി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നറിയാം.
ബിപി നിയന്ത്രിക്കും
മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഒരു നട്സാണ് ബദാം. ഇവ പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
തലച്ചോറിനെ സംരക്ഷിക്കും
ബദാമിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
വിശപ്പ് കുറയ്ക്കും
കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന അളവിലുള്ള പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ബദാം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കും.
കുടലിനെ സംരക്ഷിക്കും
ബദാം പതിവായി കഴിക്കുന്നത് ഗുണം ചെയ്യുന്ന നല്ല ബാക്ടീരിയകളുടെ വളർച്ചയെ കൂട്ടുന്നു. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
ബദാമിന്റെ തൊലി
ബദാം തൊലിയിൽ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
തൊലി കളഞ്ഞാൽ പോഷകങ്ങൾ ഇല്ലാതാകും
ബദാമിന്റെ തൊലി കളഞ്ഞ ശേഷം കഴിക്കുന്നത് നിരവധി പോഷകങ്ങൾ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.