Food

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

വെള്ളരിക്കാ ജ്യൂസ്

വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

തണ്ണിമത്തന്‍ ജ്യൂസ്

വെള്ളം അടങ്ങിയതും പ്യൂരിന്‍ കുറവുമുള്ള തണ്ണിമത്തന്‍ ജ്യൂസും യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഇഞ്ചി ചായ

ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങാ നീര് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ചെറി ജ്യൂസ്

ചെറി പഴങ്ങളില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവിനെ കുറയ്ക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

കുട്ടികളുടെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള വെജിറ്റേറിയൻ ഭക്ഷണങ്ങൾ

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍