Food

കുട്ടികളുടെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

കുട്ടികളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കായി നല്‍കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുട്ട

പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ മുട്ട കുട്ടികളുടെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കും.

ഫാറ്റി ഫിഷ്

ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികളുടെ ഓര്‍മ്മശക്തിക്ക് നല്ലതാണ്.

ചീര

ചീരയിലെ ഫോളേറ്റ് ഉള്ളടക്കം കുട്ടികളുടെ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പാലും ചീസും

പാലും ചീസും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.

പയർവർഗങ്ങള്‍

പയർവർഗങ്ങളും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

നട്സ്

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള വെജിറ്റേറിയൻ ഭക്ഷണങ്ങൾ

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍

കുടലിന്‍റെ ആരോഗ്യത്തിന് കഴിക്കേണ്ട നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍