Food

ആയുർവേദം പറയുന്നത്

രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ? ആയുർവേദം പറയുന്നത് ഇതാണ്

പശുവിൻ പാൽ

പാലിൽ കാത്സ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിരിക്കുന്നു. പശുവിൻ പാൽ വാത പ്രശ്നങ്ങൾ, ഊർജ്ജം, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി ആയുർവേദം പറയുന്നു.

പാൽ

രാത്രി ഉറങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് പാൽ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

പോഷകങ്ങൾ

ഈ സമയത്താണ് ശരീരം ശാന്തമാകാൻ തുടങ്ങുന്നത് പാലിലെ പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയും.

സമ്മർദ്ദം കുറയ്ക്കും

പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും നന്നായി ഉണങ്ങുന്നതിനും സഹായകമാണ്. സമ്മർദ്ദം കുറയ്ക്കും

പാൽ കുടിക്കുക

എപ്പോഴും ചെറുചൂടുള്ള പാൽ തന്നെ കുടിക്കാൻ ശ്രമിക്കുക. പറ്റുമെങ്കിൽ പാലിൽ അൽപം മഞ്ഞളോ ഏലമോ, അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. 

തേനോ പഴങ്ങളോ ചേർക്കരുത്

തേനോ പഴങ്ങൾ എന്നിവ ചേർത്ത് കഴിക്കുന്നതും ഒഴിവാക്കണമെന്നും ആയുർവേദത്തിൽ പറയുന്നു. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽ പൂർണ്ണമായും ഒഴിവാക്കണം. 

ദഹനക്കുറവ്

ദഹനക്കുറവ് അല്ലെങ്കിൽ ഇടയ്ക്കിടെ ജലദോഷവും ചുമയും ഉള്ളവർ തണുത്ത പാൽ ഒഴിവാക്കണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള വെജിറ്റേറിയൻ ഭക്ഷണങ്ങൾ

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍

കുടലിന്‍റെ ആരോഗ്യത്തിന് കഴിക്കേണ്ട നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ