മലബന്ധം അകറ്റാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് കഴിച്ചാല്‍ മതിയാകും
മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു പഴത്തെ പരിചയപ്പെടാം.
Image credits: Getty
മലബന്ധം അകറ്റാന്‍ കിവി
ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കിവി. നാരുകള്‍ ഉള്ളതിനാല്‍ കിവി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
രണ്ട് കിവി പഴം വീതം
മലബന്ധം ഒഴിവാക്കുന്നതിനും മലവിസർജ്ജനം എളുപ്പമാക്കുന്നതിനും രണ്ട് കിവി പഴങ്ങൾ കഴിക്കുന്നത് ഫലപ്രദമാണെന്ന് 2022 ലെ ഒരു പഠനവും കണ്ടെത്തി.
Image credits: Getty
കുടലിന്‍റെ ആരോഗ്യം
നാരുകളാല്‍ സമ്പന്നമായ കിവി കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
വിറ്റാമിന്‍ സിയുടെ കലവറ
കിവി വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ്.
Image credits: Getty
ചര്‍മ്മം
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കിവി കഴിക്കുന്നത് നല്ലതാണ്.
Image credits: Getty
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന മറ്റ് പഴങ്ങള്‍:
പിയര്‍ പഴം, മുന്തിരി, വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, പപ്പായ, ബെറി പഴം, അത്തിപ്പഴം, ഉണങ്ങിയ പ്ലം തുടങ്ങിയവയൊക്കെ മലബന്ധം അകറ്റാന്‍ സഹായിക്കും.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.