Food

ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നത് അകറ്റാൻ കുടിക്കേണ്ട പാനീയങ്ങള്‍

ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

Image credits: Getty

ജിഞ്ചര്‍ ടീ

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനത്തിന് സഹായിക്കുന്ന എൻസൈമാണ്. അതിനാല്‍ ഇഞ്ചി ചായ ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും. 

Image credits: Getty

പുതിനച്ചായ

പുതിനയിലയിട്ട് തയ്യാറാക്കുന്ന ചായ കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും. 

Image credits: Getty

ജീരക വെള്ളം

ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ജീരക വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഗുണം ചെയ്യും.  

Image credits: Getty

മഞ്ഞള്‍ ചായ

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ചായ കുടിക്കുന്നത് ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും. 

Image credits: Getty

മല്ലിയില ചായ

മല്ലിയില ചായ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം ഗ്യാസ് പോലെയുള്ള ദഹന പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

പൈനാപ്പിള്‍ ജ്യൂസ്

'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍  അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ്  വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയും. 

Image credits: Getty

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകൾക്കൊപ്പം ചേർക്കേണ്ട ഭക്ഷണങ്ങൾ

ഈന്തപ്പഴം പാലിൽ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍