Food
കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ചായ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
നൈട്രേറ്റുകളാൽ സമ്പന്നവും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസ് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.