Food

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പഴങ്ങള്‍

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

ആപ്പിള്‍

നാരുകള്‍ പ്രത്യേകിച്ച് പെക്ടിന്‍ ധാരാളം അടങ്ങിയ പഴമാണ് ആപ്പിള്‍. ഇവ വിശപ്പ് കുറയ്ക്കാനും വയറ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ബെറി പഴങ്ങള്‍

ബെറി പഴങ്ങളില്‍ കലോറി വളരെ കുറവാണ്. കൂടാതെ നാരുകളും അടങ്ങിയ ഇവ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

കിവി

കലോറി വളരെ കുറഞ്ഞ പഴമാണ് കിവി. കൂടാതെ ഇവയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ കിവി വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

തണ്ണിമത്തന്‍

വെള്ളവും നാരുകളും ധാരാളം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

നെല്ലിക്ക

നെല്ലിക്ക വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും സഹായിക്കും.

പപ്പായ

നാരുകളാല്‍ സമ്പന്നമായ പപ്പായ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

പേരയ്ക്ക

ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്ക്കയും വയറു കുറയ്ക്കാന്‍ സഹായിക്കും.

സവാള പച്ചയ്ക്ക് കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ?

ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ 7 ഭക്ഷണങ്ങൾ ഇതാണ്

എപ്പോഴും ക്ഷീണമാണോ? നിങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍