Food

ആരോഗ്യകരമായ ഭക്ഷണങ്ങൾ

പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇതാണ്.

മൽസ്യം

സാൽമൺ, ചൂര, അയല, സാർഡിൻ എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്.

ഡാർക്ക് ചോക്ലേറ്റ്

പോഷകസമൃദ്ധമാണ് ഡാർക്ക് ചോക്ലേറ്റ്. ആരോഗ്യകരമായ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റുകളും, ഫ്ലേവനോയ്ഡുകളും ഇതിലുണ്ട്.

ചീസ്

പോഷകസമൃദ്ധമാണ് ചീസ്. ഇതിൽ കാൽസ്യം, വിറ്റാമിൻ ബി12, ഫോസ്ഫറസ്, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്.

മുട്ട

മുട്ട മൊത്തമായി കഴിക്കുന്നത് തലച്ചോറിന്റെയും, ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നല്ല കൊളെസ്റ്റെറോൾ ആണ് മുട്ടയിലും ഉള്ളത്.

നട്സ്

ബദാം, വാൾനട്ട്, പിസ്ത എന്നിവ ദിവസവും ചെറിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ ഫൈബറും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ പഴവർഗ്ഗമാണ് അവോക്കാഡോ. ഇതിൽ ധാരാളം ഫൈബർ, പൊട്ടാസിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഒലിവ് ഓയിൽ

ഒലിവ് ഓയിലിലും ആരോഗ്യകരമായ കൊഴുപ്പാണ് ഉള്ളത്. ഇതിൽ ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

എപ്പോഴും ക്ഷീണമാണോ? നിങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഡയറ്റില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

രാവിലെ കുതിർത്ത വാള്‍നട്ടും ഉണക്കമുന്തിരിയും കഴിക്കൂ, ഗുണങ്ങളറിയാം