Food

എപ്പോഴും ക്ഷീണമാണോ? നിങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

നിങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മഖാന

പ്രോട്ടീനിന്‍റെയും മഗ്നീഷ്യത്തിന്‍റെയും നല്ലൊരു ഉറവിടമാണ് മഖാന. ഇവ കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ചോളം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചോളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

നട്സുകളും സീഡുകളും

വിറ്റാമിനുകളും പ്രോട്ടീനും ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നട്സുകളും സീഡുകളും ഊർജ്ജം ലഭിക്കാന്‍ സഹായിക്കും.

വാഴപ്പഴം

പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

ഓട്സ്

ഫൈബറും വിറ്റാമിനുകളും അടങ്ങിയ ഓട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാന്‍ സഹായിക്കും.

മുട്ട

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മുട്ട കഴിക്കുന്നതും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഡയറ്റില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

രാവിലെ കുതിർത്ത വാള്‍നട്ടും ഉണക്കമുന്തിരിയും കഴിക്കൂ, ഗുണങ്ങളറിയാം

ക്യാരറ്റ് ദിവസവും കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്