Food

അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍

അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിനിന് കൊഴുപ്പ് കത്തിച്ചു കളയാനുള്ള കഴിവുണ്ട്. അതിനാല്‍ മഞ്ഞള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

കുരുമുളക്

ഫൈബറും പെപ്പാറിനും അടങ്ങിയ കുരുമുളക് വയറിലെ കൊഴുപ്പ് അടിയുന്നത് തടയാനും കലോറിയെ കത്തിക്കാനും വണ്ണം കുറയ്ക്കാനും ഗുണം ചെയ്യും.

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോൾ ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ജീരകം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരകം വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും അമിത വണ്ണം നിയന്ത്രിക്കാനും സഹായിക്കും.

വെളുത്തുള്ളി

നാരുകള്‍ അടങ്ങിയ വെളുത്തുള്ളി വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.

കറുവപ്പട്ട

ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഉലുവ

നാരുകളാല്‍ സമ്പന്നമായ ഉലുവയും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കും.

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഈ ആറ് ഭക്ഷണങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കരുത്

ബ്ലൂബെറി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ