ഈ ആറ് ഭക്ഷണങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കരുത്
പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചൂടുള്ള ഭക്ഷണം
ചൂടുള്ള ഭക്ഷണം നേരിട്ട് പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കുന്നത് വിഷ രാസവസ്തുക്കളും പുറത്തുവിടാൻ കാരണമാകും.
പച്ച മാംസം, കടൽ വിഭവങ്ങൾ
അസംസ്കൃത മാംസം, കടൽ വിഭവങ്ങൾ എന്നിവയിൽ സ്വാഭാവികമായും ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല.
അസിഡിക് പഴങ്ങളും പച്ചക്കറികളും
തക്കാളി, സിട്രസ് പഴങ്ങൾ, ബെറികള്‍ എന്നിവ അസിഡിക്കാണ്. ഇവ പ്ലാസ്റ്റിക്കുമായി ചേരുമ്പോള്‍ രാസവസ്തുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ട്.
എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍
എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍, ചീസ് തുടങ്ങിയവ പ്ലാസ്റ്റിക്കിൽ നിന്നുള്ള രാസവസ്തുക്കൾ ആഗിരണം ചെയ്യും.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
കൊഴുപ്പുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ അവ വൃത്തിയാക്കാൻ പ്രയാസമാണ്.
പുളിപ്പിച്ച, കാർബണേറ്റഡ് ഭക്ഷണങ്ങള്‍
പുളിപ്പിച്ചതോ കാർബണേറ്റഡ് ഭക്ഷണങ്ങളോ പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കുന്നതും നന്നല്ല.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.