Food

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത കൂടാനും കാരണമാകും.

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത കൂടാനും കാരണമാകും.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂട്ടുകയും ഹൃദയത്തെ മോശമായി ബാധിക്കുകയും ചെയ്യും.

പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്.

പാക്കറ്റ് ഭക്ഷണങ്ങള്‍

പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല.

ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍

പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ ഒഴിവാക്കുക.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ആറ് ഭക്ഷണങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കരുത്

ബ്ലൂബെറി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കേണ്ട പഴങ്ങൾ

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? കുടിക്കേണ്ട പാനീയങ്ങള്‍