ക്യാന്‍സര്‍ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
ബ്രസീൽ നട്സ്
ഒരു ബ്രസീൽ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡും മഗ്നീഷ്യവും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
മത്സ്യം
മത്തി പോലെയുള്ള മത്സ്യങ്ങളിലും സെലീനിയം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഫിഷില്‍ 92 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.
Image credits: Getty
മുട്ട
മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം അടങ്ങിയിട്ടുള്ളത്. ഒരു മുട്ടയില്‍ നിന്ന് 15 മൈക്രോ ഗ്രാം സെലീനിയം ലഭിക്കും.
Image credits: Getty
സൂര്യകാന്തി വിത്തുകൾ
കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 23 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്.
Image credits: Getty
മഷ്റൂം
സെലീനിയം ധാരാളം അടങ്ങിയ മഷ്റൂം കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം.
Image credits: Getty
ഓട്മീല്‍
ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ചിയാ സീഡുകള്‍
ചിയാ സീഡുകളില്‍ സെലീനിയം, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.