പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ചില നട്സ് ഏതൊക്കെയാണെന്ന് നോക്കാം.
Image credits: Getty
ബദാം
ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
വാള്‍നട്സ്
നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.
Image credits: Getty
പിസ്ത
ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ അടങ്ങിയ പിസ്ത കലോറി കുറഞ്ഞ നട്സാണ്. കൂടാതെ പിസ്തയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പിസ്ത പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
Image credits: Getty
അണ്ടിപ്പരിപ്പ്
ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി.
Image credits: Getty
ബ്രസീല്‍ നട്സ്
ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ ബ്രസീല്‍ നട്സും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.