Food
ഉലുവ സൂപ്പറാ, അറിയാം അതിശയിപ്പിക്കുന്ന ഗുണങ്ങൾ
ഭക്ഷണങ്ങളിൽ രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന ഉലുവയ്ക്ക് നിരവധി ഗുണങ്ങളാണുള്ളത്.
ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഉലുവയിട്ട വെള്ളം കുടിക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
ഉലുവ വെള്ളം പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഉലുവ വെള്ളത്തിൽ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
ഉലുവ വെള്ളം ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ.
ഉലുവ വെള്ളം പതിവായി കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് നിറം നൽകുകയും ചെയ്യും.
ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടിയെ കരുത്തുള്ളതാക്കുകയും ചെയ്യും.