Food
വിദേശി പഴമെങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ സുലഭമാണ് റംബൂട്ടാന്‍. ധാരാളം പോഷകങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഫോളേറ്റുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാൻ ആര്‍ത്തവം ക്യത്യമാക്കാനും ഓവുലേഷന്‍ പ്രക്രിയകള്‍ ശരിയായി നടക്കാനും സഹായിക്കുന്നു.
പുരുഷ ബീജാരോഗ്യത്തിന് സഹായിക്കുന്നതിനാല്‍ പുരുഷ വന്ധ്യത തടയാനും ഇതേറെ നല്ലതാണ്. സ്ത്രീ പുരുന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ തടയാന്‍ റംബൂട്ടാന്‍ മികച്ച പഴമാണ്.
റംബൂട്ടാനിൽ കലോറി കുറവാണ്. ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഡയറ്ററി ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് റംബൂട്ടാന്‍ മികച്ചൊരു പഴമാണ്.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ റംബൂട്ടാന്‍ ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന പഴമാണ് റംബൂട്ടാന്‍.
വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് റംബൂട്ടാൻ സഹായിക്കുന്നു.
വിവിധ ക്യാന്‍സര്‍ സാധ്യത തടയുന്നതിനും റംബൂട്ടാൻ സഹായകമാണ്.
കാത്സ്യവും ഇരുമ്പും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ബലമുള്ളതാക്കാനും റംബൂട്ടാൻ മികച്ചൊരു പഴമാണ്.