Food
കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
കരളിന്‍റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. 'പോളിഫെനോൾസ്' എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്.
കരളിനായി വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തനും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫൈബർ ധാരാളമുള്ള ആപ്പിൾ കരളിലെ വിഷാംശം നീക്കാൻ സഹായിക്കുകയും കരളിനെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ഇവ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.