Food
കൊളസ്ട്രോള്‍ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, മധുരം തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ഇവ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുക. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ശരീരഭാരം കൂടാതെ നോക്കുക. ഇതിനായി അമിതമായി ഭക്ഷണം കഴിക്കാതെ, മിതമായ അളവില്‍ കഴിക്കുക.
പുകവലിയുടെ ഉപയോഗം കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.
അമിത മദ്യപാനവും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മദ്യം കുടിക്കുന്നത് പരമാവധി ഒഴിവാക്കുക.
സ്ട്രെസും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക.