Food

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

നാരങ്ങാ വെള്ളത്തില്‍ തേന്‍

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക. ശേഷം തേന്‍ കൂടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കാം. 

Image credits: Getty

ജീരക വെള്ളം

ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ജീരക വെള്ളം കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറന്തള്ളാന്‍‍ സഹായിക്കും. 
 

Image credits: Getty

ഇഞ്ചി ചായ

വയറിലെ കൊഴുപ്പിനെ പുറന്തള്ളാന്‍‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി രാവിലെ ഇഞ്ചി ചായ കുടിക്കാം. 
 

Image credits: Getty

ചിയാ സീഡ് വെള്ളം

ഫൈബറിനാല്‍ സമ്പന്നമായ ചിയാ സീഡ് വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

ഉലുവ വെള്ളം

രാത്രി കുതിര്‍ക്കാന്‍ വെച്ച ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty

കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം ഉടനടി അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍‌ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരൊറ്റ നട്സ്

ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം