Food

മലബന്ധം ഉടനടി അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

മലബന്ധം തടയാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

Image credits: Getty

ഇഞ്ചി ചായ

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty

പെരുംജീരകം ചായ

നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം ചായ ഗ്യാസ്, ദഹനക്കേട് എന്നിവ ഇല്ലാതാക്കാനും മലബന്ധം തടയാനും സഹായിക്കും. 
 

Image credits: Getty

ഉണക്കമുന്തിരി വെള്ളം

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം. 
 

Image credits: Getty

ഓറഞ്ച് ജ്യൂസ്

ഓറഞ്ചില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിരിക്കുന്നു. ഇവ മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കും. 
 

Image credits: Getty

പപ്പായ ജ്യൂസ്

നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസും മലബന്ധത്തെ തടയാന്‍ സഹായിക്കും.
 

Image credits: Getty

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍‌ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരൊറ്റ നട്സ്

ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം

ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ദിവസവും നെയ്യ് കഴിക്കുന്നവരാണോ? എങ്കിൽ അറിഞ്ഞിരിക്കൂ