Food

കൈകളിലെ വെളുത്തുള്ളിയുടെ ഗന്ധം എങ്ങനെ ഒഴിവാക്കാം?

നിങ്ങളുടെ കൈകളില്‍ നിന്ന് വെളുത്തുള്ളിയുടെ ഗന്ധം എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.

കൈകളിലെ വെളുത്തുള്ളി ഗന്ധം

വെളുത്തുള്ളി അരിയുകയോ ചതയ്ക്കുകയോ ചെയ്യുമ്പോൾ അലിസിൻ എന്ന സൾഫർ സംയുക്തം പുറത്തുവിടുന്നു.

കൈകളിലെ വെളുത്തുള്ളി ഗന്ധം

അലിസിൻ ചർമ്മത്തിലെ പ്രോട്ടീനുകളുമായി വേഗത്തിൽ പ്രവർത്തിച്ച് ശക്തമായതും നീണ്ടുനിൽക്കുന്നതുമായ ദുർഗന്ധം സൃഷ്ടിക്കുന്നു. 

കൈകളിലെ വെളുത്തുള്ളി ഗന്ധം ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ബേക്കിംഗ് സോഡ അല്പം വെള്ളത്തിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇവ 30 സെക്കന്‍റ് നേരം കൈകളിൽ മസാജ് ചെയ്യുക.

കൈയില്‍ നാരങ്ങാനീര് പുരട്ടുക

നാരങ്ങയില്‍ സിട്രിക് ആസിഡ് കൈകളിലെ വെളുത്തുള്ളി ദുർഗന്ധത്തിന് കാരണമായ സൾഫർ സംയുക്തങ്ങളെ വിഘടിപ്പിക്കുന്നു. ഇതിനായി കൈയില്‍ നാരങ്ങാനീര് പുരട്ടി ഒരു മിനിറ്റിന് ശേഷം കഴുകി കളയാം.

കാപ്പിപ്പൊടി

കുറച്ച് കാപ്പിപ്പൊടി എടുത്തതിന് ശേഷം കൈകളിൽ നന്നായി തേച്ചുപിടിപ്പിക്കുന്നതും ദുർഗന്ധം മാറാന്‍ സഹായിക്കും.

ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ

ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുന്നതും വെളുത്തുള്ളി ഗന്ധം മാറാന്‍ സഹായിക്കും.

ഉപ്പ്

ഉപ്പ് കൈകളിൽ നന്നായി ഉരച്ച് കഴുകുന്നതും ദുർഗന്ധം മാറാന്‍ സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍