Food

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

ചീര

ചീരയില്‍ കാത്സ്യവും വിറ്റാമിന്‍ കെയും അടങ്ങിയിരിക്കുന്നു. അതിനാല്‍ ചീര കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മുരിങ്ങയില

മുരിങ്ങയില കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

മുട്ട

വിറ്റാമിന്‍ കെ, ഡി തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകള്‍ക്ക് നല്ലതാണ്.

യോഗർട്ട്

കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതില്‍ കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ യോഗര്‍ട്ട് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ഓറഞ്ച്

ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.

എള്ള്

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.

ബദാം

കാത്സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഈ ആറ് ഭക്ഷണങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കരുത്