Food

മൈഗ്രെയ്നിന് കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ

മൈഗ്രെനിന് കാരണമാകുന്ന ഭക്ഷണങ്ങളെ തിരിച്ചറിയാം:

1. പഴകിയതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങൾ

പഴകിയതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങളില്‍ ഉയർന്ന അളവിൽ ടൈറാമിൻ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ മൈഗ്രെയിനിന് കാരണമായേക്കാം.

2. സംസ്കരിച്ചതും ഉണക്കിയതുമായ മാംസങ്ങൾ

ബേക്കൺ, ഹോട്ട് ഡോഗ്സ് പോലെയുള്ള സംസ്കരിച്ചതും ഉണക്കിയതുമായ മാംസങ്ങള്‍ കഴിക്കുന്നതും ചിലര്‍ക്ക് മൈഗ്രെയിനിന് കാരണമാകാം.

3. മദ്യം

മദ്യം, റെഡ് വൈന്‍ എന്നിവയുടെ അമിത ഉപയോഗവും മൈഗ്രെയ്നിന് കാരണമാകാം.

4. കഫീൻ

കഫീനിന്‍റെ അമിത ഉപയോഗവും ചിലരില്‍ മൈഗ്രെയ്നിന് കാരണമാകും.

5. ചോക്ലേറ്റ്

മൈഗ്രെയ്‌ന്‍ പ്രശ്നമുള്ളവര്‍ ചോക്ലേറ്റിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുക.

6. സിട്രസ് പഴങ്ങളും തണുത്ത ഭക്ഷണങ്ങളും

മൈഗ്രെയ്‌ന്‍ ഉള്ളവര്‍ക്ക് സിട്രസ് പഴങ്ങളും തണുത്ത ഭക്ഷണങ്ങളും കഴിക്കുമ്പോള്‍ ചിലപ്പോള്‍ തലവേദന കൂടാം.

7. കൃത്രിമ മധുരപലഹാരങ്ങൾ

കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മൈഗ്രെയ്‌ന്‍ കൂട്ടാം.

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; ഗുണങ്ങളുണ്ട്

കാത്സ്യത്തിന്‍റെ കുറവുണ്ടോ? കഴിക്കേണ്ട പച്ചക്കറികള്‍

ബദാം തൊലിയോട് കൂടി കഴിച്ചോളൂ, കാരണം ഇതാണ്

തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍