Food
വിളര്‍ച്ചയെ അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പോഷകങ്ങള്‍ ധാരാളമടങ്ങിയ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ബീന്‍സ്, നിലക്കടല പോലെയുള്ള പയറുവര്‍ഗങ്ങള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും.
ഓറഞ്ച്, നെല്ലിക്ക, പേരയ്ക്ക, മാതളം പോലെയുള്ള വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഈന്തപ്പഴം വിളർച്ചയെ തടയാന്‍ നല്ലതാണ്.
ബദാം, മത്തങ്ങാ വിത്ത്, ഫ്ലക്സ് സീഡ് തുടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും വിളർച്ചയെ തടയാന്‍ സഹായിക്കും.
അയേണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ റെഡ് മീറ്റ് കഴിക്കുന്നതും വിളർച്ചയെ തടയാന്‍ ഗുണം ചെയ്യും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
വെറുംവയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ