Food

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുഴുധാന്യങ്ങള്‍

ഓട്സ്, ബാര്‍ലി പോലെയുള്ള മുഴുധാന്യങ്ങള്‍ നാരുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

ചീര

നാരുകള്‍ ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. കൂടാതെ ഇവയില്‍ കാര്‍ബോഹൈട്രേറ്റ് കുറവുമാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ചീര കഴിക്കുന്നത് നല്ലതാണ്.

ക്യാരറ്റ്

ക്യാരറ്റിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ധാരാളം ഫൈബറും അടങ്ങിയതാണ് ക്യാരറ്റ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ് ക്യാരറ്റ്.

പാവയ്ക്ക

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നാരകളാല്‍ സമ്പന്നമായ പാവയ്ക്കയും സഹായിക്കും.

ബീറ്റ്റൂട്ട്

കലോറി കുറവും ഫൈബര്‍ അടങ്ങിയതുമായതിനാല്‍ ഇവയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച പച്ചക്കറിയാണ്.

ആപ്പിള്‍

നാരുകളാല്‍ സമ്പന്നമായ ആപ്പിള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നട്സും സീഡുകളും

നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

വെറുംവയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

വൃക്കരോഗത്തെ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ