Food

വൃക്കരോഗത്തെ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഉപ്പ്

അമിതമായ ഉപ്പിന്‍റെ ഉപയോഗം ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലത്.

മയോണൈസ്

ഇവയില്‍ പൂരിത കൊഴുപ്പും കലോറിയും കൂടുതാണ്. അതിനാല്‍ മയോണൈസും ഒഴിവാക്കുക.

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വൃക്കരോഗമുള്ളവര്‍ ഒഴിവാക്കുക.

സോഡയും കോളയും

വൃക്കകളുടെ ആരോഗ്യത്തിന് സോഡയും കോളകളും കുടിക്കുന്നത് ഒഴിവാക്കുക.

റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് നല്ലത്. 

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക.

ചീസ്, ബട്ടര്‍, ക്രീം

ചീസ്, ബട്ടര്‍, ക്രീം തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ ഫോസ്ഫറസ് കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

ദിവസവും ഒരു മാതളം വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍