Food

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോട്ടീൻ

പേശികളുടെ ആരോഗ്യത്തിനായും ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും മുട്ട പതിവാക്കാം.

ഹൃദയാരോഗ്യം

മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

തലച്ചോറിന്‍റെ ആരോഗ്യം

മുട്ടയിൽ കാണപ്പെടുന്ന കോളിൻ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

കണ്ണിന്‍റെ ആരോഗ്യം

കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്‍റി ഓക്സിഡന്‍റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട.

വണ്ണം കുറയ്ക്കാന്‍

മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

ചർമ്മം, തലമുടി

വിറ്റാമിനുകളും ബയോട്ടിനും അടങ്ങിയ മുട്ട കഴിക്കുന്നത് ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

ദിവസവും ഒരു മാതളം വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍

സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ