Food
ദിവസവും ഒരു മാതളം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം:
മാതളത്തില്‍ ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസർ, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, മോശം കൊളസ്ട്രോൾ കുറയ്ക്കാനും മാതളം സഹായിക്കും.
നാരുകളാല്‍ സമ്പന്നമായതിനാല്‍ മാതളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി വൈറല്‍, ആന്‍റിബാക്ടീരയല്‍ ഗുണങ്ങളും അടങ്ങിയ മാതളം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ദിവസവും മാതളം കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാരുകള്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍
സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മലബന്ധം ഉടനടി മാറും; കുടിക്കേണ്ട പാനീയങ്ങള്‍
കരളിനെ കാക്കും! കുടിക്കേണ്ട ആറ് പാനീയങ്ങള്‍