Food

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പാലും പാലുല്‍പ്പന്നങ്ങളും

ഇവയില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഇലക്കറികള്‍

കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മുട്ട

പ്രോട്ടീനുകളും വിറ്റാമിന്‍ ഡിയും അടങ്ങിയ മുട്ട കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

നട്സും സീഡുകളും

അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന കാത്സ്യം, മഗ്നീഷ്യം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

ഡ്രൈ ഫിഗ്സ്

കാത്സ്യം ധാരാളം അടങ്ങിയ ഡ്രൈ ഫിഗ്സ് കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

റാഗി

വിറ്റാമിനുകളും നാരുകളും അടങ്ങിയ റാഗി കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

വെറുംവയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

വൃക്കരോഗത്തെ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍