ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും കുടിക്കാം ഈ പാനീയങ്ങൾ
ദഹനം എളുപ്പമാക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഇഞ്ചി ചായ
ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ജിഞ്ചറോളും അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മോര്
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് മോര്. ഇവ കുടിക്കുന്നത് വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
പൈനാപ്പിള്‍- ജിഞ്ചര്‍ ജ്യൂസ്
ബ്രോംലൈന്‍ എന്ന ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കിവി ജ്യൂസ്
നാരുകള്‍ ധാരാളം അടങ്ങിയ കിവി ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പപ്പായ ജ്യൂസ്
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനക്കേടിനെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നാരങ്ങാ വെള്ളം
നാരങ്ങാ വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.