Food

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ചീര

പൊട്ടാസ്യം ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണം ചെയ്യും.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയവയും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.

വെളുത്തുള്ളി

വെളുത്തുള്ളി ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്‍റെ ഉത്പാദനം കൂട്ടും. അതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഇവ സഹായിക്കും.

അവക്കാഡോ

വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

തക്കാളി

പൊട്ടാസ്യം അടങ്ങിയ തക്കാളിയും ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് കഴിക്കേണ്ട നട്സുകൾ ഇതാണ്

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

കൈകളിലെ വെളുത്തുള്ളിയുടെ ഗന്ധം എങ്ങനെ ഒഴിവാക്കാം?

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍