Food

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ പാനീയങ്ങള്‍

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും.

തക്കാളി ജ്യൂസ്

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കാം.

ഓട് മില്‍ക്ക്

ഓട്‌സില്‍ നിന്നുണ്ടാക്കുന്ന ഓട് മില്‍ക്കില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റ-ഗ്ലൂക്കനുകള്‍ അടങ്ങിയിരിക്കുന്നു.

സോയ മില്‍ക്ക്

സോയ മില്‍ക്ക് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

നാരങ്ങാ വെള്ളം

ഇളംചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഓറഞ്ച് ജ്യൂസ്

കലോറി കുറഞ്ഞ ഓറഞ്ച് ജ്യൂസും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

മൈഗ്രെയ്നിന് കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; ഗുണങ്ങളുണ്ട്

കാത്സ്യത്തിന്‍റെ കുറവുണ്ടോ? കഴിക്കേണ്ട പച്ചക്കറികള്‍

ബദാം തൊലിയോട് കൂടി കഴിച്ചോളൂ, കാരണം ഇതാണ്