Food

​ സ്ട്രോബറി

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി. ആന്‍റിഓക്സിഡന്‍റാൽ സമ്പന്നമാണ് സ്ട്രോബെറി.  

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty

ഹൃദയത്തെ സംരക്ഷിക്കും

ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി വളരെ നല്ലതാണ്.

Image credits: Getty

ശരീരഭാരം കുറയ്ക്കും

അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നീ രണ്ട് പ്രധാന ഹോർമോണുകളുടെ ഉത്പാദനം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

Image credits: Getty

സ്ട്രോബെറി

100 ​ഗ്രാം സ്ട്രോബെറിയിൽ 33 കലോറിയാണ് അടങ്ങിയിട്ടുള്ളത്. അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നീ രണ്ട് സംയുക്തങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഗർഭിണികൾക്ക് നല്ലത്

സ്‌ട്രോബെറിയില്‍ ധാരാളമായി ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്.
 

Image credits: Getty

ബിപി നിയന്ത്രിക്കും

രക്തസമ്മര്‍ദം നിയന്ത്രിക്കാനും സ്ട്രോബറി ഏറെ ഗുണം ചെയ്യും. സ്ട്രോബറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

Image credits: Getty

സ്ട്രോബെറി

100 ഗ്രാം സ്ട്രോബെറിയില്‍ 58 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

സ്ട്രോബറി


വൈറ്റമിന്‍ എ, സി, ഇ എന്നിവയും കരോറ്റിനോയിഡുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.

Image credits: Getty

പ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

‌പേരയ്ക്ക കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം