ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ആദ്യ പ്രെഡിക്ഷൻ ലിസ്റ്റ് പുറത്തുവന്ന സമയം മുതൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നായിരുന്നു രേണു സുധി.
സൈലന്റ് രേണു
രേണു ഫ്ളവറല്ല, ഫയറാണ് എന്നൊക്കെ ഉറപ്പിച്ചു പറഞ്ഞ് വീടിനകത്തേക്ക് കയറിപോയ രേണു പക്ഷേ ബിഗ് ബോസ് വീട്ടിൽ സൈലന്റായി മാറുന്ന കാഴ്ചയാണ് പിന്നീട് ഏവരും കണ്ടത്.
അലസത
ഗെയിമിലോ വീടിനകത്തെ ആക്റ്റിവിറ്റികളിലോ ഒന്നും രേണു സുധി സജീവമായിരുന്നില്ല.
അഭ്യർത്ഥന
പല തവണ പുറത്ത് വിടണമെന്ന് രേണു സുധി ബിഗ് ബോസിനോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു
പുറത്തേയ്ക്ക്
ഇപ്പോഴിതാ രേണുവിന്റെ അഭ്യർത്ഥന മാനിച്ച് ബിഗ് ബോസ് രേണുവിനെ ഹൗസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്.
മറുപടി
താൻ അവിടെ നിന്നാൽ ഇനി ട്രോമയിലാകുമെന്നും, മുടിയുടെ വിഷയമൊക്കെ ആയതോടെ എങ്ങനെയെങ്കിലും പുറത്ത് പോയാൽ മതിയെന്നാണ് പ്രാർത്ഥിച്ചതെന്നും രേണുസുധി പറഞ്ഞു
ചർച്ച സജീവം
എന്തായാലും വൻ കോളിളക്കം സൃഷ്ടിച്ച് ഹൗസിലെത്തിയ രേണുസുധി അപ്രതീക്ഷിതമായി ഷോ ക്വിറ്റ് ചെയ്തതിനെ പറ്റി ചർച്ചകൾ പുറത്ത് സജീവമാണ്.