Cricket
കെസിഎല്ലില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് വിഷ്ണു വിനോദ്.
സെയ്‌ലേഴ്‌സിന് വേണ്ടി താരം രണ്ടാം അര്‍ധ സെഞ്ചുറി നേടി.
തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആയിരുന്നു പ്രകടനം.
38 പന്തില്‍ 8 സിക്‌സുകളും 7 ഫോറുകളും സഹിതം 86 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
മൂന്നാം ഓവറില്‍ രണ്ട് ഫോറും രണ്ട് സിക്‌സും നേടി തകര്‍പ്പന്‍ തുടക്കം കുറിച്ചു.
ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് എറിഞ്ഞ ഒന്‍പതാം ഓവറില്‍ നാല് സിക്‌സറുകള്‍ പറത്തി.
ഇന്നലെ നടന്ന മത്സരത്തിലും വിഷ്ണു വിനോദ് മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.
41 പന്തില്‍ നിന്ന് 94 റണ്‍സ് നേടിയ താരം സെഞ്ച്വറിക്ക് തൊട്ടരികിലാണ് പുറത്തായത്.
ട്രിവാന്‍ഡ്രം റോയല്‍സിനായി മിന്നി അഭിഷേകും വത്സല്‍ ഗോവിന്ദും
കെസിഎല്ലിന് വര്‍ണാഭമായ തുടക്കം; ഉത്സവലഹരിയില്‍ ഗ്രീന്‍ഫീല്‍ഡ്
ഓസ്ട്രേലിയയില്‍ പുതിയ റോളില്‍ സാറ ടെന്‍ഡുല്‍ക്കര്‍
സച്ചിൻ രണ്ടാമത്, ദ്രാവിഡ് നമ്പർ 1, ഓവലിൽ മിന്നിയ ഇന്ത്യൻ താരങ്ങൾ