കേരളത്തിന്‍റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എല്‍) തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം.
താരരാവില്‍ സൂപ്പര്‍ താരം
സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ സാന്നിധ്യവും കേരളത്തനിമ നിറഞ്ഞുനിന്ന കലാവിരുന്നും ഒത്തുചേര്‍ന്നപ്പോള്‍, ഉദ്ഘാടനച്ചടങ്ങുകള്‍ കാണികള്‍ക്ക് ഉത്സവ പ്രതീതി സമ്മാനിച്ചു.
ആവേശപ്പൂരത്തിന് തിരിതെളിച്ച് മോഹൻലാല്‍
കാണികളുടെ ആവേശം വാനോളമുയര്‍ത്തിക്കൊണ്ടാണ് ടൂര്‍ണമെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയതാരം മോഹന്‍ലാല്‍ കെസിഎല്‍ രണ്ടാം സീസണിന് ഔദ്യോഗിക തുടക്കം കുറിച്ചത്.
സഞ്ജുവിന്‍റെ ആദ്യ സീസണ്‍
കഴിഞ്ഞ വര്‍ഷം ആരംഭിച്ച കെസിഎല്ലില്‍ ഇന്ത്യൻ താരം സഞ്ജു സാംസണ്‍ കളിക്കുന്ന ആദ്യ സീസണാണിത്.
ഉദ്ഘാടനപ്പോര്
ആദ്യമത്സരത്തില്‍ ഏറ്റുമുട്ടിയത് സച്ചിന്‍ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയ്‌ലേഴും മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിള്‍സും.
ആവേശമുര്‍ത്തി ലാലേട്ടൻ
ഉദ്ഘാടനം കാണാനായി ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍.
കലാവിരുന്ന്
കാണികളുടെ ആവേശം വാനോളമുയര്‍ത്തിക്കൊണ്ടാണ് ടൂര്‍ണമെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയതാരം മോഹന്‍ലാല്‍ കെസിഎല്‍ രണ്ടാം സീസണിന് ഔദ്യോഗിക തുടക്കം കുറിച്ചത്.
കെസിഎ ഭാരവാഹികളും ചടങ്ങില്‍
കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, കെസിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.