Cricket

ഓസ്ട്രേലിയയില്‍ പുതിയ റോളില്‍ സാറ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കർ ഇനി പുതിയ റോളിൽ. ഇന്ത്യയിലെ ഓസ്ട്രേലിയയുടെ ടൂറിസം ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചു.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക ലക്ഷ്യം

സാറയെ ഒപ്പം ചേര്‍ക്കുന്നതിലൂടെ രാജ്യത്തിലേക്ക് കൂടുതൽ ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം.

കരാര്‍ രണ്ട് വര്‍ഷത്തേക്ക്

അടുത്ത രണ്ട് വര്‍ഷത്തേക്കാകും സാറ ഓസ്ട്രേലിയന്‍ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുക.

മോഡലിംഗിലും സജീവം

മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ സാറ ടെൻഡുൽക്കർ, മോഡലിങ്ങിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും പ്രവർത്തിക്കുന്നുണ്ട്.

പ്രതിഫലം എത്ര?

ഓസ്ട്രേലിയയിലെ ടെലിവിഷൻ പരസ്യങ്ങളിലും സാറ അഭിനയിക്കും. എത്ര രൂപയാണ് സാറ പ്രതിഫലമായി വാങ്ങുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല.

130 മില്യൺ ഡോളറിന്‍റെ പദ്ധതി

വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാൻ 130 മില്യൻ ഡോളറിന്‍റെ(1140 കോടി രൂപ) പദ്ധതികളാണ് ഓസ്ട്രേലിയൻ സർക്കാർ ആസൂത്രണം ചെയ്യുന്നത്.

ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിലും

ചൈന, ഇന്ത്യ, യുഎസ്,യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെ ഓസ്ട്രേലിയയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന പ്രചാരണ പരിപാടിക്ക് മറ്റന്നാള്‍ ചൈനയിലാണ് തുടക്കമാകുന്നത്.

കൂടെയുള്ളത് പ്രമുഖര്‍

സാറക്ക് പുറമെ ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷന്‍ റോബര്‍ട്ട് ഇര്‍വിന്‍ നടന്‍ യോഷ് യു, ബ്രിട്ടനിലെ പ്രമുഖ ഫുഡ് വ്ളോഗറായ നിജെല്ലാ ലോസണ്‍ എന്നിവരെല്ലാം പ്രചാരണ പരിപാടിയുടെ ഭാഗമാണ്.

സച്ചിൻ രണ്ടാമത്, ദ്രാവിഡ് നമ്പർ 1, ഓവലിൽ മിന്നിയ ഇന്ത്യൻ താരങ്ങൾ

ക്രിക്കറ്റിലെ സാമ്പത്തിക ശക്തികള്‍; ബംഗ്ലാദേശ് ചില്ലറക്കാരല്ല!

ഗ്രേറ്റ്‌നസ്, കോലിയുടെ മികച്ച അഞ്ച് സെഞ്ച്വറികള്‍

പകരം വെക്കാനില്ലാത്ത കോലിയുടെ അഞ്ച് റെക്കോര്‍ഡുകള്‍