ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. പകരം വെക്കാനില്ലാത്ത പ്രതിഭയായാണ് കോലിയെ ആരാധകർ വാഴ്ത്തുന്നത്
Image credits: ANI
റെക്കോർഡുകള്‍ തുടരും
ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോലി. 40 വിജയങ്ങളായിരുന്നു കോലിയുടെ കീഴില്‍ ഇന്ത്യ നേടിയത്
Image credits: ANI
ആ അഞ്ച് റെക്കോർഡുകള്‍
കോലിയുടെ ടെസ്റ്റ് കരിയറിലെ അഞ്ച് പ്രധാനപ്പെട്ട റെക്കോർഡുകള്‍ അറിയാം
Image credits: ANI
ക്യാപ്റ്റൻ കോലി
68 മത്സരങ്ങളില്‍ ഇന്ത്യയെ ടെസ്റ്റില്‍ നയിച്ച കോലി 40 വിജയങ്ങള്‍ സമ്മാനിച്ചു. 17 മത്സരങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്. വിജയശതമാനം 58.82
Image credits: ANI
ഓസ്ട്രേലിയയില്‍ ചരിത്രം
ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ പരമ്പര ജയം കോലിക്ക് കീഴിലായിരുന്നു. 2018/19 ബോര്‍ഡർ-ഗവാസ്കർ ട്രോഫിയിലൂടെയായിരുന്നു അത് സാധ്യമായത്
Image credits: ANI
ഒന്നാം നമ്പറിലെ ആധിപത്യം
കോലി നായകനായിരുന്ന കലാഘട്ടങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. തുടര്‍ച്ചയായ അഞ്ച് വര്‍ഷം ഒന്നാം നമ്പർ ടെസ്റ്റ് ടീമായി മാറി
Image credits: ANI
സീരീസുകളിലെ മേല്‍ക്കൈ
കോലിയുടെ കീഴില്‍ തുടർച്ചയായി ഒൻപത് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന് മാത്രമാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാനായിട്ടുള്ളത്
Image credits: ANI
ഇരട്ടസെഞ്ച്വറികളിലും ഒന്നാമൻ
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഇരട്ടസെഞ്ച്വറികള്‍ നേടിയ നായകനും കോലിയാണ്. ഏഴ് തവണയാണ് കോലി 200 കടന്നത്